CONTACT US 04998 225511, 9946419688
Monday 6 November 2017
Wednesday 16 August 2017
Thursday 3 August 2017
Thursday 13 July 2017
Thursday 6 July 2017
Wednesday 5 July 2017
Wednesday 21 June 2017
Wednesday 15 March 2017
2016-17 അധ്യയന വർഷത്തിലെ ഏറ്റവും
മികച്ച ഒരു പ്രവർത്തനമായി ഞങ്ങൾ തിരഞ്ഞെടുത്തത് നാലാം തരം ഗണിതത്തിലെ കച്ചവടം
രൂപ, നാണയം എന്ന പാഠ ഭാഗത്തിലെ ആശയങ്ങളാണ്. അതിനായി കുട്ടികൾ രക്ഷിതാക്കളുടെ
സഹായത്തോടെ സ്കൂളിൽ ഒരു പച്ചക്കറിച്ചന്ത സംഘടിപ്പിക്കുകയുണ്ടായി.
ഈ ഒരു പ്രവർത്തനം
നടത്തുന്നതിനായി കുട്ടികളോട് വീട്ടിൽ നിന്നും പച്ചക്കറികളും, പഴങ്ങളും, സാധനംവാങ്ങുന്നതിനാവശ്യമായ
പൈസയും കൊണ്ട് വരാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് കുട്ടികൾ വീട്ടിൽ നിന്നും
പച്ചക്കറികളും പഴങ്ങളും മറ്റു പല സാധനങ്ങളും കൊണ്ട് വന്നു. നമ്മുടെ
പ്രതീക്ഷക്കുമപ്പുറമായിരുന്നു കുട്ടികളുടെ പ്രതികരണം. പല തരത്തിലുള്ള
പച്ചക്കറികളും പഴങ്ങളുമാണ് അവർ കൊണ്ട് വന്നത്. കുട്ടികൾ അവരുടെ സാധനങ്ങൾ ക്ളാസ്സിൽ പ്രത്യേകം
സജ്ജമാക്കിയ സ്റ്റാളുകളിൽ ക്രമീകരിച്ചു. പിന്നീട് സാധനങ്ങളുടെ വില നിശ്ചയിക്കുകയും
വിലവിവരപ്പട്ടിക തയ്യാറാക്കി ക്ലാസ്സിൽ പ്രദർഷിപ്പിക്കുകയും
ചെയ്തു.
തുടർന്ന്
രക്ഷിതാക്കളും അധ്യാപകരും കുട്ടികളും സാധനങ്ങൾ വാങ്ങുകയും
കുട്ടികൾ സാധനങ്ങളുടെ ബില്ല് തയ്യാറാക്കി കൊടുക്കുകയും ചെയ്തു.
ഇതിലൂടെ കുട്ടികളിൽ വില്ക്കൽ വാങ്ങൽ ലാഭം നഷ്ടം
ചതുഷ്ക്രിയകളുടെ പ്രയോഗം തുടങ്ങിയ ഗണിതാശയങ്ങളുറപ്പിക്കാൻ സാധിച്ചു. കൂടാതെ
രൂപ, നാണയം എന്നിവയുടെ വിനിമയം, ചില്ലറയാക്കൽ, ബാക്കിവരുന്നത്
കണ്ടെത്തൽ എന്നീ ധാരണകളും ഊട്ടിയുറപ്പിക്കാനും സാധിച്ചു.
ഈ ഒരു പ്രവർത്തനത്തിലൂടെ വിഷരഹിതമായ
പച്ചക്കറികൾ വീട്ടിലുണ്ടാക്കാനും അത് വഴി സാമ്പത്തിക ലാഭം നേടാനും
സാധിക്കും എന്ന ഒരു മനോഭാവം കുട്ടികളിൽ ജനിപ്പിക്കാനും സാധിച്ചു. കൂടാതെ രോഗമില്ലാത്ത
ആരോഗ്യപൂർണമായ ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി
വീട്ടിലും സ്കൂളിലും ഒരു പച്ചക്കറിത്തോട്ടം എന്ന ആശയംകൂടി നമുക്ക് കുട്ടികളിലേക്ക്
കൈമാറാൻ സാധിച്ചു എന്നതും ഈപ്രവർത്തനത്തിന്റെ മികവായി
കണക്കാക്കുന്നു.
Tuesday 14 March 2017
Tuesday 21 February 2017
Subscribe to:
Posts (Atom)