CONTACT US 04998 225511, 9946419688

Wednesday 15 March 2017


2016-17  അധ്യയന വർഷത്തിലെ ഏറ്റവും മികച്ച ഒരു പ്രവത്തനമായി ഞങ്ങ തിരഞ്ഞെടുത്തത് നാലാം തരം ഗണിതത്തിലെ കച്ചവടം രൂപ, നാണയം എന്ന പാഠ ഭാഗത്തിലെ ആശയങ്ങളാണ്.  അതിനായി കുട്ടിക രക്ഷിതാക്കളുടെ സഹായത്തോടെ സ്കൂളി ഒരു പച്ചക്കറിച്ചന്ത സംഘടിപ്പിക്കുകയുണ്ടായി.
   ഈ ഒരു പ്രവർത്തനം നടത്തുന്നതിനായി കുട്ടികളോട് വീട്ടി നിന്നും പച്ചക്കറികളും, പഴങ്ങളും, സാധനംവാങ്ങുന്നതിനാവശ്യമായ പൈസയും കൊണ്ട് വരാ ആവശ്യപ്പെട്ടു. ഇതനുസരിച്ച് കുട്ടിക വീട്ടി നിന്നും പച്ചക്കറികളും പഴങ്ങളും മറ്റു പല സാധനങ്ങളും കൊണ്ട് വന്നു. നമ്മുടെ പ്രതീക്ഷക്കുമപ്പുറമായിരുന്നു കുട്ടികളുടെ പ്രതികരണം. പല തരത്തിലുള്ള പച്ചക്കറികളും പഴങ്ങളുമാണ് അവ കൊണ്ട് വന്നത്. കുട്ടിക അവരുടെ സാധനങ്ങ ക്ളാസ്സി പ്രത്യേകം സജ്ജമാക്കിയ സ്റ്റാളുകളി ക്രമീകരിച്ചു. പിന്നീട് സാധനങ്ങളുടെ വില നിശ്ചയിക്കുകയും വിലവിവരപ്പട്ടിക തയ്യാറാക്കി ക്ലാസ്സി പ്രദഷിപ്പിക്കുകയും ചെയ്തു.
   തുടന്ന് രക്ഷിതാക്കളും അധ്യാപകരും കുട്ടികളും സാധനങ്ങ വാങ്ങുകയും കുട്ടിക സാധനങ്ങളുടെ ബില്ല് തയ്യാറാക്കി കൊടുക്കുകയും ചെയ്തു. ഇതിലൂടെ കുട്ടികളി വില്ക്ക വാങ്ങ ലാഭം നഷ്ടം ചതുഷ്ക്രിയകളുടെ പ്രയോഗം തുടങ്ങിയ ഗണിതാശയങ്ങളുറപ്പിക്കാ സാധിച്ചു. കൂടാതെ രൂപ, നാണയം എന്നിവയുടെ വിനിമയം, ചില്ലറയാക്ക, ബാക്കിവരുന്നത് കണ്ടെത്ത എന്നീ ധാരണകളും ഊട്ടിയുറപ്പിക്കാനും സാധിച്ചു.
  
   ഈ ഒരു പ്രവർത്തനത്തിലൂടെ വിഷരഹിതമായ പച്ചക്കറിക വീട്ടിലുണ്ടാക്കാനും അത് വഴി സാമ്പത്തിക ലാഭം നേടാനും സാധിക്കും എന്ന ഒരു മനോഭാവം കുട്ടികളി ജനിപ്പിക്കാനും സാധിച്ചു. കൂടാതെ രോഗമില്ലാത്ത ആരോഗ്യപൂർണമായ ഒരു തലമുറയെ വാത്തെടുക്കുന്നതിനായി വീട്ടിലും സ്കൂളിലും ഒരു പച്ചക്കറിത്തോട്ടം എന്ന ആശയംകൂടി നമുക്ക് കുട്ടികളിലേക്ക് കൈമാറാ സാധിച്ചു എന്നതും ഈപ്രവർത്തനത്തിന്റെ മികവായി കണക്കാക്കുന്നു.

MIKAVU 2017- V.A.L.P.SCHOOL UKKINADKA